live feed

Wednesday 11 September 2013

എന്നെക്കൊണ്ട് വയ്യ!!


                                               
                           ആത്മാവിൽ അമ്ലമഴയായി തിമിർത്തു  പെയ്തിറങ്ങുന്ന ഈ പ്രണയം സുഷിരങ്ങൾ അവശേഷിപ്പിചിരിക്കുകയാണ്.അതിലൂടെ ഒരു  ജ്വാലയായി കത്തിപടർന്നു നീ പ്രകാശം പരത്തുന്നു.നീയാകുന്ന പ്രകാശം തിളങ്ങുമ്പോഴും എനിക്ക് മാത്രം അതന്യമാണ്.ഇവിടെ നിരാശയുടെ ഇരുട്ടിൽ ഞാൻ തപ്പിത്തടയുന്നു.നഷ്ടങ്ങൾ മാത്രം എനിക്ക് സമ്മാനിച്ച ഈ പ്രഹസനം ഞാൻ നിർത്തുകയാണ്.തിരശീലയിട്ട് നിലം നമസ്കരിച്ചു  തൊട്ടുഴിഞ്ഞു കണ്ണിൽ വെച്ച് അരങ്ങൊഴിയുന്നതിനുമുന്നെ ഒന്നുകൂടി ഞാൻ ആടാൻ ശ്രമിച്ചു, ഇന്ന്.മരണപ്പെടുന്ന ഈ പ്രേമത്തിന് ഇഹലോകത്തിൽ നിന്ന് ബഹിഷ്കരണം നേരിടെണ്ടിവരുന്നതിനു മുന്നോടിയായി, ഒരിറ്റു ജലം നല്കി തൃപ്ത്തിപെടുത്താൻ.അങ്ങനെ ആ ജലതുള്ളികളിൽ നിന്ന് സമാഹരിക്കുന്ന ഊർജത്തിൽ നിന്നുള്ള ബലത്താൽ അനന്തവിഹായസ്സിൽ വിഹരിക്കുന്ന കണ്ടെങ്കിലും ഈ ജന്മത്തിന് സായൂജ്യം കിട്ടാൻ ഞാൻ, ഒരു തവണ കൂടി ഇന്ന് ശ്രമിച്ചു. ഇല്ല, നീയെന്നെ തോല്പിച്ചു.ഇതിങ്ങനെ അവസാനിപ്പിക്കണം  എന്നെനിക്കില്ലാരുന്നു; അല്ല അവസാനിപ്പിക്കണം എന്നേ ഇല്ലാരുന്നു. നാഗരികതയുടെ പ്ലാസ്റ്റിക്‌ പ്രണയങ്ങളിൽ നിന്ന് വേറിട്ട , ഹൃദയധമനികളിലെ ചുടുചോരയാൽ ശുദ്ധി വരുത്തിയ, ആത്മാർഥതയുടെ ,സത്യസന്ധതയുടെ തെളിഞ്ഞ നിറമുള്ള എന്റെ പ്രണയം നിനക്ക് വെളിപെടുത്താൻ എനിക്കാഗ്രഹമുണ്ടായിരുന്നു.ഒരാൾക്കുവേണ്ടി, ഒരാളുടെ സാമീപ്യത്തിനു വേണ്ടി , ഉള്ളു നിറഞ്ഞു കൊതിക്കുമ്പോൾ, അതിന്റെ തീവ്രതയിൽ ചങ്കു പൊട്ടി നീറുമ്പോൾ ഉണ്ടാകുന്ന സുഖവും ആ സുഖത്തിന്റെ പാരമ്യതയിൽ  എത്തുമ്പോൾ ഉളവാകുന്ന മൂർഛയിൽ തളരുന്ന മനസ്സുമെല്ലാം നിന്നെ പഠിപ്പിക്കണം എന്ന് ഞാൻ ആഗ്രഹിച്ചു. ഒരുപക്ഷെ ഇന്നത്തെ "ഒടുവിലത്തെ കൂടികാഴ്ച " ഈ ബന്ധത്തിൽ കുടഞ്ഞിടുന്ന നേരിയ സ്ഫുലിന്ഗങ്ങൾ പുതിയൊരു, ഇളം നീല നിറമുള്ള അഗ്നിയുടെ കണമായി കാത്തുസൂക്ഷിക്കാൻ നമുക്ക് സാധിച്ചേനെ.പക്ഷെ, മിഷേൽ , നീ എന്റെ മുന്നിലുണ്ടായിരുന്ന അവസാന വാതിലും കൊട്ടിയടച്ചു.പ്രതീക്ഷയുടെ നേരിയ നാളവും നീ ഊതികെടുത്തി.കരിഞ്ഞതെങ്കിലും, വിരിയാനുള്ള  കൊതിവിടാത്ത ആ പൂമൊട്ടും നീ ചവിട്ടിയരച്ചു .
                           ഇനി എനിക്ക് വയ്യ.എണ്ണം തെറ്റിയ ആഴ്ചകളും മാസങ്ങളും നീണ്ട റ്റെലിപതിക് പ്രേമാഭ്യർത്ഥന ഞാൻ നിർത്തുകയാണ്.എങ്കിലും മിഷേൽ , എനിക്ക് നിന്നെ വേണമായിരുന്നു.നിന്റെ നനുത്ത കണ്‍പീലികളും അത് മൂടുന്ന പസിഫിക് സമുദ്രത്തേക്കാൾ ആഴമുള്ള , മൃദുലമായ നിന്റെ കണ്ണുകൾ വേണമായിരുന്നു.ആ കണ്ണുകളിൽ മുങ്ങാംകുഴിയിട്ട് , ഏഴു കടലുകളും നീന്തി കടന്ന് വിദൂരമായ ഒരു കരയിലിരുന്ന് നിന്നെകുറിച്ചുള്ള  സ്വപ്നങ്ങളും താലോലിച് ആയുസ്സ് ഒടുങ്ങുവോളം ജീവിക്കാൻ എത്രയോവട്ടം ഞാൻ വെമ്പൽ കൊണ്ടിരിക്കുന്നു.ഈ നാട്ടിലെ starlit രാത്രിയാകാശത്തിലും കണ്ണും നട്ട്  എത്രയോ വട്ടം നിന്നോടുള്ള  എന്റെ love ballads  ഞാൻ ഉറക്കെ ചൊല്ലിയിരിക്കുന്നു.ആഴ്ചയിലുള്ള 604800 നിമിഷങ്ങളും എനിക്ക് പോരാതെയായിരിക്കുന്നു മിഷേൽ , നിന്നോട് മനസ്സാൽ വിശേഷങ്ങൾ പറയാൻ.Stagnated ആയ എന്റെ മനസിനെ പറഞ്ഞു പഠിപ്പിച്ച ഈ ദിനചര്യകളിലുടനീളം ഉണ്ടായിരുന്ന, നീയുമായുള്ള എന്റെ സംഭാഷണങ്ങൾ ഇല്ലാതാകുമ്പോൾ , ആ ശൂന്യത നിറയ്ക്കാൻ ഇനി ഏതു ശക്തിക്കാകും?
                         കടന്നു പോകുന്ന ഓരോ നിഴലും നീയാണെന്ന് കൊതിച്ച് ,ആൾക്കൂട്ടത്തിൽ  മുഖം  തരാത്ത ഓരോ വ്യക്തിയും നീയാണെന്നു  പ്രതീക്ഷിച്ച് ജീവിച്ചു മടുത്തു എനിക്ക്.തലച്ചോറിന്റെ ഒരിഞ്ചു വ്യാപ്തതിലുള്ള കോശങ്ങളെ പോലും സുബോധത്തിനു വിട്ടുകൊടുക്കാതെ , അനേക ലക്ഷം പ്രകാശ വർഷങ്ങൾകപ്പുറമുള്ള ഒരു milkywayലേക്ക് നാടുകടത്തപെട്ട നീയാൽ infected ആയ എന്റെ conscience നോട് ഞാൻ കടപ്പെട്ടിരിക്കുന്നു. വളർച്ചയെ ത്വരിതപെടുത്തുന്ന ഹോർമോണ്കളോട് മല്ലിട്ട് ഉണ്ടാകുന്ന കിതപ്പുകൾ ബെഞ്ചിൽ കോറിവരച്ചടക്കിയ ഏതോ ഒരു പതിനാറുകാരൻ വാനരന്റെ ചന്തിചൂട് മാറാത്ത ഈ ബെഞ്ചിലിരുന്ന് ഞാൻ സങ്കല്പ്പിക്കുകയാണ് ഇതേപോലെ ഈ നാട്ടിലെ ഏതോ ഒരു pre university college എന്ന കളർ ഡ്രസ്സ്‌ ഇട്ട  സ്കൂളിൽ പഠിക്കുന്ന നിന്നെ.
                            കണക്കും സയൻസും  (അതോ ഇനി കോമ്മെർസ് ആണോ?) എല്ലാം കൂടി തീർത്ത തുറുങ്കിൽ നിന്നു പരോള് കിട്ടി ആശ്വസിക്കാനായി ഓരോ ഞായറാഴ്ചയും നീ ആവേശപൂർവ്വം വന്നു ചേരുന്ന sacred heart പള്ളിയുടെ വാനം മുട്ടുന്ന കരിങ്കൽ ഭിത്തിയിൽ , പുതിയ യുഗത്തിലെ ഖജുരാഹോ ചിത്രങ്ങൾ കൊത്തുവാൻ മാത്രം മൂർച്ച ഉള്ള എന്റെ ദൃഷ്ടി നിന്നെ അലോസരപെടുതുന്നുവോ? ഉള്ളിലേക്കെടുക്കുന്ന ഓരോ ശ്വാസത്തിലും പ്രണയത്തിന്റെ ഗന്ധം നിറയാൻ പടച്ച തമ്പുരാനോട്‌ പ്രാർത്ഥിക്കുന്ന ഒരു പാവമാണ് ഞാൻ. നിന്റെ ഒരു ലക്‌ഷ്യം തെറ്റിയ ചിരി കിട്ടിയാൽ പോലും ആയിരം പൂർണചന്ദ്രന്മാരെ ദർശിച്ച പ്രതീതി അനുഭവിക്കുന്ന ഒരാൾ. sigmond freud  നു പോലും സാധിക്കാത്ത വിധത്തിൽ hypnotise ചെയ്യാൻ പോന്ന നിന്റെ സാമീപ്യം , അതിനായി എന്ത് വിലയും നല്കാൻ ഞാൻ തയ്യാറാണ് .അതിനി മേല്പറഞ്ഞ പോലെ സുബോധം നഷ്ടപെട്ട്, ബുദ്ധിക്ക് നിരക്കാത്ത നിയമങ്ങൾ ഉള്ള ഒരു neverland ൽ ജീവിക്കാൻ ആണെങ്കിൽ അങ്ങനെ.കാമം കലരാത്ത പ്രണയം സൗഹൃദമാണ്...അതായിക്കൂടെ നമ്മളു തമ്മിൽ? എനിക്കറിയാം നിനക്കൊപ്പമെത്താൻ ഞാനൊരുപാട് കാതങ്ങൾ ഓടണം, ഇനിയും. ഞാൻ തയ്യാറാണ്..എത്ര ദൂരം വേണെങ്കിലും,എത്ര നാളുകൾ വേണെങ്കിലും ഓടാൻ.പക്ഷെ എനിക്ക് വേണ്ടി, ഒരു ചെറിയ വേള , ഒരു നിമിഷമെങ്കിലും ഒന്ന് നിന്നു കൂടെ? ഒന്ന് പുറകു തിരിഞ്ഞു നോക്കികൂടെ മിഷേൽ?

4 comments:

  1. കാമം കലരാത്ത പ്രണയം സൗഹൃദമാണ്...അതായിക്കൂടെ നമ്മളു തമ്മിൽ?

    .... മനോഹരം ......

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം ചേട്ടാ..ഈ സൈറ്റ് ഇല് വന്നിട്ട് ഇത് വായിച്ചു അഭിപ്രായം പറയുകേം അത് tag ചെയ്യുകേം എന്നതൊക്കെ വലിയ അംഗീകാരം തന്നെ..

      Delete
  2. സൂപ്പർ!!
    കഴിഞ്ഞു പോയ കാലത്തെ ഒന്ന് തിരിഞ്ഞു നോക്കി , ഉറക്കികിടതിയിരുന്ന വിങ്ങളില്നെ ഒന്ന് തൊട്ടിഉരുമിഉനർതുവാൻ ഈ ബ്ലോഗ്‌ കാരണമായി. മനസ്സിൽ ഒരു കുളിര്മ .

    ഇനിയും എഴുതണം , ഞാൻ വായിക്കും :)

    ReplyDelete
    Replies
    1. നല്ല വാക്കുകൾക്ക് ഒരുപാടു നന്ദി..മറുപടി ആയിട്ട് "പിന്നെന്നാ ഇനീം എഴുതി താങ്കളെ ഞാൻ സന്തോഷിപ്പിക്കാം, നല്ലവനായ എന്റെ സഹൃദയാ " എന്ന് ജാടയിടാൻ വന്നതാണ്‌. അപ്പളാണ് നിങ്ങളുടെ ബ്ലോഗിൽ ഒന്നെത്തി നോക്കിയത്.എന്റെ മാഷെ നിങ്ങൾ ഇതിന്റെ ഉസ്താദല്ലിയൊ ??
      വീണ്ടും ഒരുപാട് നന്ദി

      Delete